മദീന: കൊല്ലം ക്ലാപ്പന സ്വദേശിനി മദീനയിലെ ഉഹ്ദ് ആശുപത്രിയിൽ വെച്ച് നിര്യാതയായി.
മതിലകം വീട്ടിൽ കബീറിന്റെ മകൾ ഷഹ്ന (32) അന്ന് മരിച്ചത്.ഒരാഴ്ച മുൻപാണ് ഷഹ്ന ഭർത്താവ് ഷമീറിനൊപ്പം മദീനയിൽ എത്തിയത്.ഡയബറ്റിക്സ് സംബന്ധമായ അസുഖം കൂടിയതിനെ തുടർന്ന് ഉഹ്ദ് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണപ്പെടുകയായിരിന്നു.ഭർത്താവ് ഷമീർ റിയാദിലെ സ്വകാര്യ കമ്പനിയിൽ ഫയർ ആൻഡ് സേഫ്റ്റി എഞ്ചിനീയറായി ജോലിചെയ്തുവരുന്നു.നിയമ നടപടികൾ പൂർത്തിയാകുന്ന മുറക്ക് മദീനയിലെ ജന്നത്തുൽ ബഖീഹ് മകബറയിൽ കബർ അടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
![]()
