റിയാദ്: റിയാദ്,ജിദ്ദ,മക്ക അടക്കം വിവിധയിടങ്ങളിൽ തിങ്കളാഴ്ച സാമാന്യം ശക്തമായ മഴ ലഭിച്ചു. വടക്കന്‍ തബൂക്ക് മേഖലയിലെ നിരവധി ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചതിനാല്‍ റെഡ് അലേര്‍ട്ട് പുറപ്പെടുവിച്ചു.മഴയും കാറ്റും കാരണം രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം വഴിയായിരിക്കും പഠനം. റിയാദ്, മജ്മഅ, അല്‍ റാസ്, ഖസീം, റാബിഗ്, ഉനൈസ, മദ്നബ്, സല്ഫി, അല്‍ ഗാഥ്, ശഖ്റ, ഹഫര്‍ അല്ബാത്തിന്, ഹായില്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്.സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും തിങ്കള്‍ മുതല്‍ ബുധനാഴ്ച വരെ കാലാവസ്ഥാ വ്യതിയാനവും മഴയും പ്രതീക്ഷിക്കുന്നതിനാല്‍ പൊതുജനങ്ങളോട് അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സിവില്‍ ഡിഫന്‍സ് അഭ്യര്‍ഥിച്ചു.
![]()
