മനാമ: ബഹ്റൈൻ കേരളീയ സമാജം 2024-2026 വർഷത്തേക്കുള്ള ഭരണ സമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. മാർച്ച് 15 ന് നടത്തിയ വാർഷിക പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.
സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, ട്രഷറർ ആഷ്ലി കുര്യൻ എന്നിവരുടെ സാനിധ്യത്തിൽ പൊതു യോഗത്തിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടും ഇൻ്റേർണൽ ഓഡിറ്റർ റിപ്പോർട്ടും പൊതുയോഗം അംഗീകരിക്കുകയും അടുത്ത പ്രവർത്തന വർഷത്തേക്കുള്ള ബജറ്റ് പാസാക്കുകയും ചെയ്തു.
മുഖ്യ വരണാധികാരി വേണുഗോപാൽ, സഹ വരണാധികാരി സക്കറിയ എന്നിവർ തെരഞ്ഞെടുപ്പു നടപടിക്രമങ്ങൾ നിയന്ത്രിച്ചു.
പി വി രാധാകൃഷ്ണപിള്ള( പ്രസിഡന്റ്), ദിലീഷ് കുമാർ( വൈസ് പ്രസിഡന്റ്), വർഗീസ് കാരക്കൽ (ജനറൽ സെക്രട്ടറി) , മഹേഷ് (അസിസ്റ്റന്റ് സെക്രട്ടറി), ദേവദാസ് കുന്നത്ത് (ട്രഷറർ) , റിയാസ് (എന്റർടൈൻമെന്റ് സെക്രട്ടറി), വിനോദ് അളിയത്ത് (മെമ്പർഷിപ് സെക്രട്ടറി), വിനയചന്ദ്രൻ ആർ നായർ (സാഹിത്യ വിഭാഗ സെക്രട്ടറി, നൗഷാദ് (ഇൻഡോർ ഗെയിംസ് സെക്രട്ടറി) , വിനോദ് വി ജോൺ (ലൈബ്രേറിയൻ),പോൾസൺ ലോനപ്പൻ (ഇന്റേണൽ ഓഡിറ്റർ) എന്നിവരെ ഭാരവാഹികളായി തെരെഞ്ഞെടുത്തു.
![]()
