തിരുവനന്തപുരം: മഞ്ഞ,പിങ്ക് കാർഡുകളിൽ പേര് ഉൾപ്പെട്ടിട്ടുളള എല്ലാ അംഗങ്ങളും റേഷൻകടയിൽ എത്തി മസ്റ്ററിംഗ് ചെയ്യണ്ടതാണന്ന് അധികൃതർ അറിയിച്ചു.മസ്റ്ററിംഗ് ചെയ്യാത്ത ആളുകൾക്ക് ഏപ്രിൽ ഒന്ന് മുതൽ റേഷൻ ലഭിക്കുന്നതല്ല. മസ്റ്ററിംഗ് ചെയ്യാൻ വരുന്നവർ ആധാർ കാർഡും റേഷൻ കാർഡും കരുതേണ്ടതാണ്.
15,16,17 (വെള്ളി,ശനി,ഞായർ) എന്നീ ദിവസങ്ങളിൽ റേഷൻ ഡിപ്പോ അവധിയാണ്. അന്നേ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 7 വരെ മസ്റ്ററിംഗ് ചെയ്യുന്നതാണ്. എല്ലാ ദിവസവും ഉച്ചക്ക് 1.30 മുതൽ 4 വരേയും ഞായറാഴ്ച അവധി ദിവസങ്ങ ളിൽ രാവിലെ 9 മുതൽ 7 വരേയും മസ്റ്ററിംഗ് ഉണ്ടായിരിക്കുന്നതാണ്.ഏത് റേഷൻ കടയിലേയും കാർഡുകൾ മസ്റ്ററിംഗ് ചെയ്യാവുന്നതാണ്.അവസാന തിയതി 18/3/2024 തിങ്കളാഴ്ച.
![]()
