മലപ്പുറം: കേരളത്തിൽ നിൽക്കാൻ ഭയമാണെന്ന് ഐവറി കോസ്റ്റ് താരം.മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടയിൽ കാണികളുടെ മർദ്ദനത്തിന് ഇരയായ ഹസൻ ജൂനിയർ ആണിങ്ങനെ പ്രതികരിച്ചത്. തന്നെ ബ്ലാക്ക് മാൻ,ബ്ളാക്ക് മങ്കി എന്നൊക്കെ വിളിച്ചു അധിക്ഷേപിക്കുന്നുവെന്നും ഈ അവസ്ഥയിൽ കേരളത്തിൽ തുടരുന്നത് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായും താരം പറഞ്ഞു.മലപ്പുറം അരീക്കോട് ചെമ്പ്രകാട്ടൂരിൽ ഫുട്ബോൾ മത്സരത്തിനിടയിൽ താരത്തിന് നേരെ ആക്രമണവും വംശീയ അധിക്ഷേപവും നടന്നിരുന്നു.
വിദേശ താരത്തെ മർദിച്ച കേസിൽ കണ്ടാലറിയാവുന്ന പതിനഞ്ചു പേർക്ക് എതിരെ അരീക്കോട് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു
![]()
