ന്യൂഡൽഹി: ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പിനെക്കുറിച്ച് പഠിച്ച രാംനാഥ് കോവിന്ദ് സമിതി രാഷ്ട്രപതി ദ്രൗപതി മുർമുവിന് റിപ്പോർട്ട് സമർപ്പിച്ചു. 11,000 പേജുകളുള്ള റിപ്പോർട്ടില്‍ 2029ഓടുകൂടി ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് നടപ്പാക്കണമെന്ന് ശുപാർശ ചെയ്യുന്നു. പാർലമെന്റിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നതോടെ ചെലവ് ഗണ്യമായി കുറക്കാനാകുമെന്നും ആ തുക രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാകുമെന്നാണ് വിലയിരുത്തൽ. ഈ ആശയം നടപ്പാക്കുന്നതിനായി ഭരണഘടനയിലെ ആറ് അനുച്ഛേദങ്ങളെങ്കിലും ഭേദഗതി ചെയ്യേണ്ടി വരുമെന്നും സമിതി ചൂണ്ടിക്കാട്ടി.
![]()
