റിയാദ്:സൗദിയുടെ വിവിധ സ്ഥലങ്ങളിൽ മാർച്ച് 17 ഞായറാഴ്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസീർ, ജസാൻ, ഖാസിം, ഈസ്റ്റേൺ പ്രൊവിൻസ്, മദീന, ഹൈൽ, വടക്കൻ അതിർത്തി പ്രദേശങ്ങൽ മുതലായ മേഖലകളിൽ സാമാന്യം ശക്തമായ മഴ ലഭിക്കാനിടയുണ്ട്. ആലിപ്പഴം പൊഴിയുന്നതിനും, പൊടിക്കാറ്റിനും സാധ്യതയുള്ളതായും, വെള്ളത്തിന്റെ പെട്ടന്നുള്ള കുത്തൊഴുക്കിന് സാധ്യതയുള്ളതായും അധികൃതർ അറിയിച്ചിട്ടുണ്ട്. തായിഫ്, മെയ്സൻ, അഥാം, അൽ ബാഹ, തബൂക് തുടങ്ങിയ പ്രദേശങ്ങളിലും സമാനമായ കാലാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു
![]()
