റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ(റിംല ) ആറാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന “പുതുവെള്ളൈമഴൈ” എന്ന സംഗീത പരിപാടി മെയ് 17 ന് അൽ മാലി കൺവെൻഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 7 മണി മുതൽ നടക്കുമെന്ന് റിംല ഭാരവാഹികൾ വാർത്ത കുറിപ്പിലൂടെ അറിയിച്ചു.ഉണ്ണിമേനോനോടൊപ്പം നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡിന് പുറമെ റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര ആയിരിക്കും പ്രോഗ്രാമിന് ഉണ്ടാകുക.സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ലൈസൻസ് പ്രോഗ്രാമിന് ലഭിച്ചു എന്നും പ്രോഗ്രാമിന്റെ എൻട്രി തികച്ചും സൗജന്യം ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
![]()
