റിയാദ്:നാടണയാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രവാസി വിമാനത്താവളത്തിൽ കുഴഞ്ഞു വീണു മരിച്ചു.റിയാദ് കിംഗ് ഖാലിദ് അന്തരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് നാട്ടിലേക്ക് പോകാൻ ബോഡിങ് പാസ് എടുത്ത് എമിഗ്രെഷൻ കഴിഞ്ഞു വിമാനത്തിൽ കയറാനിരിക്കെ ഉത്തർ പ്രദേശ് ഗാസിയാബാത് മുസാഫർ നഗർ സ്വദേശി സലിമാണ് (48) കുഴഞ്ഞു വീണു മരിച്ചത്.കഴിഞ്ഞ നാലു മാസമായി സ്ട്രോക് വന്നതിനെ തുടർന്ന് ചികിത്സയിലായിരുന്ന സലിം ബന്ധുവിനോടൊപ്പം വീൽ ചെയറിൽ ബോഡിങ് പാസ് ലഭിച്ചിരിക്കുമ്പോൾ ആണ് വീണ്ടും സ്ട്രോക്ക് വരികയും മരണത്തെ സംഭവിക്കുകയും ചെയ്തത്൦.പിതാവ് :ഷാഫി.മാതാവ്: ഫൗസാൻ ബീഗം. ഭാര്യ: ഗുൽഷൻ
മയ്യിത്ത് റിയാദിൽ അടക്കം ചെയ്യാനുള്ള നടപടി ക്രമങ്ങളുമായി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുക്കാട് ,റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് എന്നിവർ രംഗത്തുണ്ട്.
![]()
