ദുബായ് : ഷാർജയിൽ പെയ്ഡ് പാർക്കിങ് സമയം വർധിപ്പിച്ചു. രണ്ട് മണിക്കൂറാണ് സമയം നീട്ടിയിരിക്കുന്നത്. ശനി മുതൽ വ്യാഴം വരെ രാവിലെ 8 മണി മുതൽ രാത്രി 12 മണി വരെയാണ് പെയ്ഡ് പാർക്കിംഗിനായി അനുവദിച്ചിരിക്കുന്നത്.വെള്ളിയാഴ്ചകളിൽ പൊതുജനങ്ങൾക്ക് എമിറേറ്റിൽ പാർക്കിങ് സൗജന്യമാണ്. ബ്ലൂ സോൺ പാർക്കിങ്ങുകൾക്ക് പൊതു അവധി ദിനങ്ങൾ ഉൾപ്പെടെയുള്ള ദിവസങ്ങളിലെല്ലാം പണവും നൽകണം.
ഷാർജയ്ക്ക് പുറമെ ദുബായിലും പെയ്ഡ് പാർക്കിങ് സമയം പുനക്രമീകരിച്ചിരുന്നു. റമദാൻ മാസത്തിൽ ജനങ്ങളുടെ സുഗമമായ യാത്ര കണക്കിലെടുത്താണ് സമയങ്ങളിൽ മാറ്റം വരുത്തിയിരിക്കുന്നത്.
![]()
