റിയാദ്: അബദ്ധത്തില്‍ സൗദി ബാലന് മരിച്ച കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് 18 വര്‍ഷമായി റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറൂഖ് സ്വദേശി അബ്ദുൽ റഹീമിനെ രക്ഷിക്കാനുള്ള ” അബ്ദുറഹിം നിയമ സഹായ വേദിയുടെ പ്രവർത്തനങ്ങൾ നാട്ടിലും വിദേശ രാജ്യങ്ങളിലും പ്രവർത്തനം ഊർജ്ജിതമാക്കി.
33 കോടി രൂപയാണ് മരണപ്പെട്ട ബാലന്റെ കുടുംബത്തിന് നൽകേണ്ടത് എന്ന് അഭിഭാഷകന് മുഖേന ഇന്ത്യന്‍ എംബസിയെ അറിയിച്ചിരുന്നു.

ഈ ദൗത്യം പൂർത്തീകരിക്കാനായി കോഴിക്കോട് രൂപീകരിച്ച നിയമ സഹായ സമിതി പ്രത്യേക മൊബൈല്‍ ആപ് വഴി ക്രൗഡ് ഫണ്ടിംഗ് ഡൊണേഷന്‍ തുടക്കം കുറിച്ചു.പ്ലേ സ്റ്റോറിൽ നിന്ന് സേവ് അബ്ദുല്‍ റഹിം ആപ് https://abdulrahimlegalassistance.page.link/app ലിങ്ക് ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡ് ചെയ്തു പണം വളരെ വേഗം ട്രന്‍സ്ഫെർ ചെയ്യാൻ സാധിക്കും.
സഹായ സമിതി റിയാദിൽ ശനിയാഴ്ച വിളിച്ചു ചേർത്ത സാമൂഹിക ജീവകാരുണ്യ രാഷ്ട്രീയ സംഘടനകളുടെയും ബിസിനസ്കാരുടെയും മാധ്യമ പ്രവർത്തകരുടെയും യോഗത്തിൽ ഇതുവരെയുമുള്ള പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.ആപ്പിന്റെ പ്രവർത്തങ്ങൾ വിശദീകരിക്കുകയും ആർക്ക് വേണമെങ്കിലും ഈ ആപ്പ് വഴി വരുന്ന സഹായം എത്രയാണെന്ന് ഏതു സമയവും പരിശോധിക്കാൻ പറ്റുന്ന തരത്തിൽ വളരെ സുതാര്യമായാണ് അവതരിപ്പിച്ചിരിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
