തിരുവനന്തപുരം : യു ജി നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. വിദ്യാർത്ഥികൾക്ക് മാർച്ച് 16 വരെ അപേക്ഷ സമർപ്പിക്കാം. ഔദ്യോഗിക വെബ്സൈറ്റ് വഴി മാർച്ച് 16ന് രാത്രി 10:50 വരെ അപേക്ഷിക്കാം.മെഡിക്കൽ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയാണ് നീറ്റ്.മെയ് 5-നാണ് പ്രവേശന പരീക്ഷ. അപേക്ഷ തീയതി പുതുക്കിയതിന്റെ നോട്ടിഫിക്കേഷൻ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ സമർപ്പിക്കുമ്പോൾ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാവുകയാണെങ്കിൽ ഹെല്പ്പ്ലൈന് നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 011-40759000 ആണ് ഹെല്പ്പ്ലൈന് നമ്പർ. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വെബ്സൈറ്റായ ntha.ac.in സന്ദർശിക്കാവുന്നതാണ്.
![]()
