ദോഹ : പുണ്യ റമദാനിൽ യാത്രാസൗകര്യം എളുപ്പമാക്കാൻ ദോഹ മെട്രോ കൂടുതൽ സമയ സർവീസുകൾ പ്രഖ്യാപിച്ചു. ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറു മുതൽ അർധരാത്രി ഒരു മണി വരെ സർവിസ് നടത്തുമെന്ന് ഖത്തർ റെയിൽ അറിയിച്ചു.
വെള്ളിയാഴ്ച ദിവസം ഉച്ചയ്ക്ക് രണ്ടു മണി മുതൽ അർധരാത്രി ഒരു മണിവരെയും മെടട്രോയും ലുസൈൽ ട്രാമും സർവിസ് നടത്തും. റമദാൻ ഒന്നു മുതൽ പുതിയ ഷെഡ്യൂളിൽ മെട്രോ സർവിസ് നടത്തുകയും ചെയ്യും. റമദാനിലെ രാത്രികളിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൂടുതൽ പേർ യാത്രാസൗകര്യം തേടുന്നത് പരിഗണിച്ചാണ് ദോഹ മെട്രോയുടെ സർവിസ് സമയം ദീർഘിപ്പിക്കുന്നത്
![]()
