റിയാദ് :സൗദിയിലെ മുഴുവൻ പള്ളികളിലും ഇത്തവണയും ഇഫ്താറുകളുണ്ടാകുമെന്നും പള്ളികളിൽ ഇഫ്താർ വിലക്കിയെന്നത് വ്യാജ പ്രചാരണമാണെന്നും സൗദി ഇസ്ലാമിക കാര്യാ മന്ത്രി അബ്ദുൾ ലത്തീഫ് അൽ ഷെയ്ഖ് വ്യക്തമാക്കി.പള്ളികളോടു ചേർന്ന് ഇഫ്താറിന് പ്രത്യേകം സൗകര്യമൊരുക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.സൗദിയിലെ പള്ളികൾക്കകത്ത് ഭക്ഷണം വിതരണം ചെയ്യുന്നത് സംബന്ധിച്ച സർക്കുലറാണ് തെറ്റായ രീതിയിൽ പ്രചരിച്ചത് .ഓരോ വർഷവും സൗദിയിലെ പള്ളികളോട് ചേർന്നാണ് ഇഫ്താർ ഒരുക്കുക.
![]()
