റിയാദ്: റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ ‘റിമാൽ’ ഉപയോഗയോഗ്യമായ വസ്ത്രങ്ങൾ ശേഖരിച്ച് അർഹരായവർക്ക് സൗജന്യമായി എത്തിക്കുന്ന ഡ്രസ് ബാങ്കിന് തുടക്കമായി.
മലപ്പുറം കോട്ടപ്പടി തിരൂര്‍ റോഡില്‍ സിറ്റി ഗോൾഡ് ബിൽഡിങ്ങിന്റെ രണ്ടാം നിലയില്‍ ഒരുഒരുക്കിയ ഡ്രസ് ബാങ്കിന്റെ പ്രവര്‍ത്തനം റിമാൽ സ്ഥാപക പ്രസിഡന്റ് സലീം കളപ്പാടൻ ഉദ്ഘാടനം ചെയ്തു.റിമാൽ സെൻറർ ഓഫീസ് ഉദ്ഘാടനം മുന്‍ എൻ.സി.ഇ.എസ്.എസ് ശാസ്ത്രജ്ഞൻ ഷംസുദ്ദീന് മങ്കരത്തൊടി നിർവഹിച്ചു. ഉമർ പാലേങ്ങര ഖിറാഅത്ത് നടത്തി. റിമാൽ മലപ്പുറം യൂനിറ്റ് പ്രസിഡന്റ് അമീര്‍ കൊന്നോല അധ്യക്ഷത വഹിച്ചു.റിമാലിന്റെ പ്രവർത്തനങ്ങൾ ഡോ. സലീം കൊന്നോല വിശദീകരിച്ചു.സെക്രട്ടറി ഉമർ കാടേങ്ങൽ, കോഓഡിനേറ്റർ റഷീദ് കൊട്ടേക്കോടൻ എന്നിവർ നേതൃത്വം നൽകി.
ഡ്രസ് ബാങ്ക് കൺവീനർ മുഹമ്മദലി കൊന്നോല സ്വാഗതവും റിമാൽ പ്രോഗ്രാം കൺവീനർ ബഷീർ അറബി നന്ദിയും പറഞ്ഞു.ഡ്രസ്സ് ബാങ്കിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നവർ റിമാൽ സെൻററിൽ നേരിട്ടോ, 8891788120, 9605348483, 7902214970 എന്നീ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
![]()
