ദുബായ്: യു എ ഇ യിൽ ഈ ആഴ്ചയിൽ കനത്ത മഴയും സ്ഥിരമല്ലാത്ത കാലാവസ്ഥയും താപനിലയിൽ കുറവും ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം മുന്നറിയിപ്പ് നൽകി.
കാലാവസ്ഥയുമായി ബന്ധപ്പെട്ട ഏത് സംഭവങ്ങൾക്കും റെസ്പോൺസ് ടീമുകൾ പൂർണ്ണമായി സജ്ജരാണെന്നും ഇക്കാര്യം ഉറപ്പാക്കാൻ ടാസ്ക് ഫോഴ്സ് മീറ്റിംഗുകൾ നടക്കുന്നുണ്ടെന്നും നാഷണൽ എമർജൻസി ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി (NCEMA) അറിയിച്ചു.
![]()
