ബുറൈദ : പൂക്കോട് വെറ്റിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മരണത്തിലേക്ക് തള്ളിവിട്ട എസ് എഫ് ഐ ക്രൂരതക്ക് എതിരെ ബുറൈദ ഒ ഐ സി സി ഖുബൈബ് സോണൽ കമ്മിറ്റി പ്രധിഷേധ യോഗം സംഘടിപ്പിച്ചു. സോണൽ കമ്മിറ്റി പ്രസിഡന്റ് മനോജ് തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിൻറ് സെക്രട്ടറിമാരായ അഫ്നാസ്, ബഷീർ വെങ്ങാലിയിൽ, ട്രഷറർ സിറാജുദ്ധീൻ തട്ടയിൽ, ഒഐസിസി അൽ ഖസീം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ തിരൂർ, ജനറൽ സെക്രട്ടറി പ്രമോദ് കുര്യൻ കോട്ടയം, ഉപേദശക സമിതി ചെയർമാൻ സക്കീർ പത്തറ, സജി ജോബ് തോമസ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. ഭരണത്തിലുള്ളവരുടെ ഒത്താശയോടെ നടന്ന ക്രൂരകൃത്യം സിബിഐ അന്വേഷിക്കണമെന്നും ഇത്തരം ക്രൂര കൃത്യങ്ങൾക്കെതിരെ സമൂഹത്തിൽ നിന്നും ശക്തമായ പ്രധിഷേധം ഉയരണമെന്നും യോഗം ആവശ്യപ്പെട്ടു.
![]()
