ദമാം : ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന മലപ്പുറം പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന് മാർച്ച് 7 ,8 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ടൂര്ണമെന്റ്റ് വ്യാഴം,വെള്ളി ദിവസങ്ങളിൽ ദമ്മാം ഗൂക ഫ്ലഡ് ലീറ്റ് സ്റ്റേഡിയത്തിലും ദമ്മാം ഇ.പി.സി.എ ഗ്രൗണ്ടിലുമാണ് സംഘടിപ്പിച്ചിരിക്കുന്നത്.മലപ്പുറം ജില്ലയിലെ വിവിധ സ്ഥലങ്ങളെ പ്രതിനിധീകരിച്ച് ജില്ലക്കാരായ ഇരുന്നൂറോളം താരങ്ങൾ മാറ്റുരക്കുന്ന മത്സരങ്ങളിൽ അൽ റവാദ് വളാഞ്ചേരി, ആവഞ്ചേഴ്സ് പെരിന്തൽമണ്ണ,റോയൽ സ്ട്രൈക്കേർസ് മലപ്പുറം, റോമാ കാസ്റ്റൽ കൊണ്ടോട്ടിയയൻസ്, കാക്കു ഏറനാടൻസ്,മലപ്പുറം സുൽത്താൻസ്,നജീല വാസ്ക് വേങ്ങര, റെഡ് ആർ രൗസ് തിരൂർ,എം.സി.എസ് വണ്ടൂർ, സരീഖ് കോട്ടപ്പടി എന്നി ടീമുകൾ പങ്കെടുക്കുമെന്ന് സഹീർ മജ്ദാൽ, നജ്മുസമാൻ ഐക്കരപ്പടി, ജാഫർ ചേളാരി,യൂനുസ് വളാഞ്ചേരി, സാബിത് ചിറക്കൽ അറിയിച്ചു
![]()
