കുവൈത്ത്: കുവൈത്ത് ദേശീയ ദിന അനുസ്മരണത്തിന്റെ ഭാഗമായും അന്താരാഷ്ട്ര വനിതദിനത്തോടനുബന്ധിച്ചും ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററും മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈത്തും ചേർന്ന് 2024 മാർച്ച് 2 ശനിയാഴ്ച വൈകിട്ട് 3 മുതൽ 6 വരെ സെൻട്രൽ ബ്ലഡ് ബാങ്ക് ജാബ്രിയയിൽ വെച്ച് സംയുക്ത രക്തദാനക്യാമ്പ് സംഘടിപ്പിച്ചു.
ബി. ഡി. കെ കുവൈത്ത് കൺവീനർ രാജൻ തോട്ടത്തിൽ ഉത്ഘാടനം ചെയ്യ്ത ക്യാമ്പിൽ മലയാളി മംമ്സ് മിഡിൽ ഈസ്റ്റ് കുവൈത്ത് അഡ്മിൻ മാരായ അമ്പിളി ശശിധരൻ,അമീറ ഹവാസ് എന്നിവർ സംസാരിച്ചു.
![]()
