ഇന്ത്യയിലാദ്യമായി ആർട്ടിഫിഷൽ ഇൻ്റലിജെൻസ് ഉപയോഗിച്ച് ഒരു അദ്ധ്യാപികയെ വിദ്യാർത്ഥികൾക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് കേരളം.വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്കു മുന്നിൽ മാതൃകയാകുന്ന ‘കേരള മോഡൽ’ ണ് എ ഐ ടീച്ചറുടെ പേര് ഐറിസ്.
മേക്കർലാബ്സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് വികസിപ്പിച്ച ഐറിസ്, വിദ്യാഭ്യാസത്തിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ പുരോഗതിയെ അടയാളപ്പെടുത്തുന്നു.
തിരുവനന്തപുരത്തെ കെ ടി സി ടി ഹയർസെക്കൻഡറി സ്കൂളിൽ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാർത്ഥികൾക്ക് നൂതനമായ പഠനാനുഭവം വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഹ്യൂമനോയിഡ് ആണ്. മേക്കർലാബ്സ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഐറിസിൻ്റെ വീഡിയോ പങ്കിട്ടത്. . “ഐആർഐഎസിനൊപ്പം വിദ്യാഭ്യാസ രംഗത്തെ വിപ്ലവം അനുഭവവേദ്യമാക്കൂ” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.
![]()
