തൃശൂർ : കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ ബിജെപിയിലേക്കെന്ന് പ്രചാരണം ശക്തമായതിനു പിന്നാലെ ഫെയ്സ്ബുക്കിലൂടെ വിശദീകരണവുമായി പദ്മജ വേണുഗോപാൽ തന്നെ രംഗത്ത് വന്നു.ഈ അഭ്യൂഹങ്ങൾ ശുദ്ധ അസംബന്ധമാണെന്നു പദ്മജ പറഞ്ഞു.
പക്ഷെ പത്മജയുടെ തമാശക്കാണെന്നു പറഞ്ഞുള്ള അഭിപ്രായത്തെ കൊണ്ഗ്രെസ്സ് വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രവർത്തകരുടെ തന്നെ വിമർശന കമന്റുകൾ വന്ന് നിറയുകയാണ്.
പദ്മജ വേണുഗോപാലിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
ഞാൻ ബിജെപി യിൽ പോകുന്നു എന്നൊരു വാർത്ത ഏതോ മാധ്യമത്തിൽ വന്നു എന്ന് കേട്ടു . എവിടെ നിന്നാണ ഇത് വന്നത് എന്ന് എനിക്കറിയില്ല. എന്നോട് ഒരു ചാനൽ ചോദിച്ചപ്പോൾ ഈ വാർത്ത ഞാൻ നിഷേധിച്ചതാണ്.
ഇപ്പോഴും ഞാൻ അത് ശക്തമായി നിഷേധിക്കുന്നു. അവർ എന്നോട് ചോദിച്ചു ഭാവിയിൽ പോകുമോ എന്ന്, ഞാൻ പറഞ്ഞു ഇന്നത്തെ കാര്യമല്ലേ പറയാൻ പറ്റു നാളെ കാര്യം എനിക്ക് എങ്ങിനെ പറയാൻ പറ്റും എന്ന് തമാശ ആയി പറഞ്ഞു. അത് ഇങ്ങിനെ വരും എന്ന് വിചാരിച്ചില്ല.
![]()
