കൊച്ചി : വിവാദ ആൾദൈവം സന്തോഷ് മാധവന് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ 11.05-ഓടെയായിരുന്നു മരണം.കട്ടപ്പന സ്വദേശിയായ സന്തോഷ് മാധവന്, സ്വാമി ചൈതന്യ എന്ന പേരിലാണ് ആദ്യം അറിയപ്പെട്ടിരുന്നത്.
ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്ത വാർത്തകളിൽ നിറഞ്ഞു നിന്ന് സ്വയംപ്രഖ്യാപിത ആൾദൈവം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ട സന്തോഷ് മാധവൻ വർഷങ്ങൾ നീണ്ട ജയിൽവാസത്തിന് ശേഷം പുറംലോകവുമായി അധികം ബന്ധമില്ലാതെ ജീവിക്കുകയായിരുന്നു.
![]()
