ദമാം : മലയാളി ബിസിനസ് പ്രമുഖൻ ദമ്മാമില്‍ ഹൃദയാഘാതം മൂലം നിര്യാതനായി.മൂന്നര പതിറ്റാണ്ടിലേറെയായി സൗദിയില്‍ പ്രവാസിയായ അല്‍ഖോബാറിലെ കബയാന്‍ അലി സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ ഉസ്മാന് ചൊവ്വഞ്ചേരിയാണ് മരിച്ചത്.കോഴിക്കോട് പുല്ലാളൂര്‍ സ്വദേശിയാണ്.ചൊവ്വാഴ്ച ഉച്ചയോടെ ശ്വാസ തടസ്സം നേരിട്ട ഇദ്ദേഹത്തെ അല്‍ഖോബാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണം സംഭവിച്ചു.
![]()
