റിയാദ്: കാണികള്‍ക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാൾഡൊക്കെതിരെയുള്ള സൗദി പ്രോ ലീഗ് ഫുട്ബോളില്‍ ഏർപ്പെടുത്തിയ വിലക്ക് അവസാനിച്ചു.കഴിഞ്ഞയാഴ്ച അല്‍ ശബാബിനെതിരായ 3- 2 വിജയത്തിനു ശേഷമയായിരുന്നു സംഭവം.മെസ്സി എന്ന് വിളിച്ച് റൊണാള്‍ഡോയെ കാണികളില്‍ ഒരു വിഭാഗം പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു.ഇതിനിടയിലാണ് താരം അശ്ലീല ആംഗ്യം കാണികൾക്കെതിരെ ഉയർത്തി കാണിച്ചതും ഒരു മത്സരം വിലക്കും 20,000 റിയാല്‍ പിഴയും ലഭിച്ചത്.
![]()
