മനാമ: ദീർഘകാലമായി മതിയായ യാത്ര രേഖകൾ ഇല്ലാത്തിനാലും നിയമപരമായ വിഷയങ്ങളിലും അകപ്പെട്ട് നാട്ടിൽ പോകാനാകാതെ പ്രയാസമനുഭവിച്ച ഹൈദ്രബാദ് സ്വദേശി ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ സഹായത്താൽ നാടണഞ്ഞു.
നിയമപരമായ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടെങ്കിലും പാസ്പോർട്ട് നഷ്ടപെട്ടത് കാരണം നീണ്ട് പോയ യാത്ര പ്രതിസന്ധികൾ പരിഹാരിക്കാനാവശ്യമായ സഹായങ്ങളും ബി.കെ എസ് എഫ് നൽകുകയായിരുന്നു.
കഴിഞ്ഞ ഒരു മാസക്കാലമായി സൽമാനിയ ആശുപത്രിയിൽ ചികിൽസയിൽ അയിരുന്നു. ചികിൽസക്കും യാത്ര രേഖകൾ ശരിയാക്കുന്നതിനും വേണ്ട സഹായങ്ങൾക്കും ദിവസങ്ങൾ നീണ്ട ഇടപെടൽ ടിം ബി.കെ.എസ്. എഫ് സേവന കൂട്ടായ്മ പ്രവർത്തകർ നടത്തി.
ബി. കെ. എസ് എഫ് നൽകിയ ടിക്കറ്റിൽ അദ്ദേഹം നാട്ടിലേക്ക് പോയി.
നജീബ് കടലായി,ലത്തീഫ് മരക്കാട്ട്, മനോജ് വടകര, അൻവർ കണ്ണൂർ, ഫൈസൽ പട്ടാണ്ടി എന്നിവർ എയർ പോർട്ടിൽ എത്തി അദ്ദേഹത്തെ യാത്രയാക്കി.
![]()
