പത്തനംതിട്ട : തിരക്കഥാകൃത്ത് നിസാം റാവുത്തർ (49) അന്തരിച്ചു.പത്തനംതിട്ട കടമ്മനിട്ടയിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം.
വളരെ നാളത്തെ സ്വപ്നമായിരുന്നു ‘ഒരു സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ റിലീസിങ്ങിന് മണിക്കൂറുകൾ ബാക്കിയുള്ളപ്പോഴാണ് അപ്രതീക്ഷിത വേർപാട്.ചിത്രത്തിന്റ പേരുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിച്ച് എട്ടിന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയുള്ള നിസാമിന്റെ വിയോഗം താങ്ങാനാകാത്ത അവസ്ഥയിലാണ് സിനിമാ ലോകവും പുതിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരും.സക്കറിയയുടെ ഗർഭിണികൾ, ബോംബെ മിഠായി എന്നിവയാണ് നിസാം തിരക്കഥയൊരുക്കിയ മറ്റുചിത്രങ്ങൾ. കടമ്മനിട്ട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആയിരുന്ന നിസാം ഡോക്യുമെന്ററി ചലച്ചിത്രമേഖലയിലും സജീവമായിരുന്നു. റിട്ട.സെയിൽസ് ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ മീരാ സാഹിബിൻ്റെ മകനാണ്. ഭാര്യ: ഷഫീന, മക്കൾ: റസൂൽ, അജ്മി
![]()
