റിയാദ്: വിശുദ്ധ റമദാനെ വരവേൽക്കാൻ ലോകത്തെ മുഴുവൻ വിശ്വാസികളും തയ്യാറായി,ഒപ്പം പ്രവാസ ലോകവും. സൗദി അറേബ്യയുടെ എല്ലാ പ്രവിശ്യയിലുമുള്ള സംഘടനകളും റമദാനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. സൗദിയുടെ തലസ്ഥാന നഗരമായ റിയാദിലെ ഒട്ടുമിക്ക സംഘടനകളും നോമ്പ് തുറകൽക്കും അത്താഴ വിരുന്നിനും ഒരുങ്ങി കഴിഞ്ഞു. ഇതിൻ്റെ മുന്നോടിയായി നോമ്പ് തുറകൾക്ക് ക്ഷണിച്ചു കൊണ്ടുള്ള പോസ്റ്റുകളും കുറിപ്പുകളും സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു തുടങ്ങി. കൂടാതെ നോമ്പ് തുറകൾക്ക് പരവതാനി വിരിക്കുവാനും നോമ്പ് കാരെ സ്നേഹമൂട്ടുവാനും വേദികൾ ബുക്ക് ചെയ്തു തുടങ്ങി. റമദാന് ദിവസങ്ങൾ ബാക്കിയിരിക്കെ ഓരോ സംഘടനകളും നോമ്പ് തുറ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇനി വരുന്ന ഒരു മാസക്കാലം സ്നേഹ നോമ്പ് തുറകളുടെയും അത്താഴ വിരുന്നുകളുടെയും ഒത്തുകൂടലുകൾ കൊണ്ട് പ്രവാസലോകം വിശ്വാസികളെ ചേർത്ത് പിടിക്കും.
![]()
