മക്ക / മദീന: വിശുദ്ദ റമദാൻ മാസത്തെ നമസ്കാരങ്ങൾക്കും തറാവീഹിനും നേതൃത്വം നൽകുന്ന ഇമാമുമാരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഇരുഹറം മന്ത്രാലയം. വിശുദ്ദ മക്കയിൽ ശൈഖ് അബ്ദു റഹ്മാൻ ബിൻ സുദൈസ്, ശൈഖ് ബന്ദർ ബലീല, ശൈഖ് മാഹിർ മുഹൈഖിലി, ശൈഖ് അബ്ദുള്ള ജുഹാനി തുടങ്ങിയവർ നേതൃത്വം നൽകും. പ്രവാചക പള്ളിയായ മദീനയിൽ ശൈഖ് അലി അൽ ഹുദൈഫി, ശൈഖ് അബ്ദുൽ മുഹ്സിൻ അൽ ഖാസിം, ശൈഖ് സാലിഹ് അൽ ബുദൈർ, ശൈഖ് അബ്ദുള്ള അൽ ബുഅയ്ജാൻ, ശൈഖ് അഹമ്മദ് ബിൻ താലിബ് ബിൻ ഹുമൈദ് തുടങ്ങിയവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. റമളാനിൽ മക്കയിലും മദീനയിലും ലക്ഷകണക്കിന് വിശ്വാസികളാണ് പ്രാർത്ഥനകൾക്കായി ഒത്തുകൂടുന്നത്.
![]()
