റിപ്പോർട്ട്: നിസാർ പൊന്നാരത്ത്
കായംകുളം : ദമാമിൽ വെച്ച് മരണപെട്ട മുഹമ്മദ് നസീമിന്റെ മകൾ നേഹ ഇന്ന് സി ബി എസ് ഇ യുടെ പത്താം ക്ലാസ്സ് പരീക്ഷക്കായി ബിഷപ്പ് മുർ സ്കൂളിലേക്ക് പോയത് നെഞ്ചു പൊട്ടുന്ന വേദനയോടെ.
സൗദിഅറേബ്യയിലെ ദമാമിൽ മരണപെട്ട കായംകുളം ഇഞ്ചക്കൽ പരേതനായ അബ്ദുൽ ഹക്കീം മകൻ മുഹമ്മദ് നസീം ( റിയാസ് മൻസിൽ ചേലപ്പുറം ജംഗ്ഷൻ മണ്ണിൽ ജ്വലറി ) യുടെ ഭൗതിക ശരീരം 04/03/2024 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും.
ഞായറാഴ്ച വൈകുന്നേരം അസർ നമസ്കാരത്തോടെ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ദമാം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഭൗതികശരീരം
രാത്രി 10.30 ന്റെ ശ്രീ ലങ്കൻ എയർ വെയ്സിൽ തിരുവനന്തപുരത്തേക്ക് അയച്ചു. ദമാമിൽ ജനാസ നമസ്കാരത്തിന് കായംകുളം നിവാസികൾ അടക്കം വൻ ജനാവലി ഉണ്ടായിരുന്നു.
തിങ്കളാഴ്ച രാവിലെ 9 ന് മൃതദേഹം വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ ഏറ്റു വാങ്ങി 12:30 യോടെ കായംകുളത്തേ ചേലപ്പുറം ജംഗ്ഷനിലുള്ള റിയാസ് മൻസിലിൽ എത്തിക്കും.അഞ്ചു മണിക്ക് കായംകുളം കുറുങ്ങാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ അടക്കം ചെയ്യും.
ഭാര്യ റീജ അദ്ധ്യാപികയാണ്
മക്കൾ : നേഹ, ലിയ, റിയാസ്.
![]()
