റിയാദ്: രിസാല സ്റ്റഡി സർക്കിൾ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സൗദി ഈസ്റ്റ് നാഷനൽ കമ്മിറ്റി ടെക്സ്ലെന്സ് മീറ്റ് സംഘടിപ്പിച്ചു . നാഷനൽ പരിധിയിലെ വിവിധ സോണുകളിൽ നിന്നുള്ള ഐ ടി പ്രൊഫഷണലുകൾ ഒത്തുകൂടിയ സംഗമത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്, മെഷീൻ ലേണിംഗ് , നാവിഗേറ്റിംഗ് ദി ക്ലൗഡ്, ചാറ്റ് ജിപിറ്റി, സബ് മറൈൻ കേബിൾ നെറ്റ്വർക്ക് തുടങ്ങിയ വിവിധ വിഷയങ്ങളിൽ ക്ളാസും ചർച്ചയും നടന്നു. നാഷനൽ ഹൗസിങ് കമ്പനി സിസ്റ്റം ആർക്കിടെക്ട് അബ്ദുൾ ലത്തീഫ് , നാഷനൽ സെന്റർ ഫോർ വൈൽഡ് ലൈഫ് ക്ലൗഡ് എഞ്ചിനീയർ അഹ്മദ് അജ് വാദ് ,ഐ ടി സ്പെഷ്യലിസ്റ്റ് ഡോ. നവാസ് അൽ ഹസനി എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
എസ് ടി സി നെറ്റ്വർക്ക് എഞ്ചിനീയർ അബ്ദുൾ റഔഫ് മംഗലാപുരം, സലാം മൊബൈൽ ക്ലൗഡ് ആർക്കിടെക്റ്റ് ഹബീബുള്ള തേക്കർ എന്നിവർ ഐഡിയ ഷോകേസ് ചർച്ചയിൽ സംസാരിച്ചു. ഐ ടി മേഖലയിലെ പുത്തൻ ട്രെന്ഡുകളെക്കുറിച്ചും അതിലെ ചതിക്കുഴിക ളെക്കുറിച്ചും സ്വയം അപ്ഡേറ്റ് ആകുന്നതിനൊപ്പം സമൂഹത്തെക്കൂടി ബോധവാന്മാരാക്കേണ്ടത്തിന്റെ ആവശ്യകത സംഗമം ഊന്നിപറഞ്ഞു.
ആർ എസ് സി ഗ്ലോബൽ വിസ്ഡം സെക്രട്ടറി കബീർ ചേളാരി സംഗമം ഉദ്ഘാടനം ചെയ്തു.ഗ്ലോബൽ കലാലയം സെക്രട്ടറി സലീം പട്ടുവം, ഓർഗനൈസിംഗ് സെക്രട്ടറി ഉമറലി കോട്ടക്കൽ, നാഷനൽ ചെയർമാൻ ഇബ്രാഹിം അംജദി, ജനറൽ സെക്രട്ടറി റഊഫ് പാലേരി, നാഷനൽ സെക്രട്ടറിമാരായ നൂറുദ്ധീൻ കുറ്റ്യാടി, ഹാഫിസ് ഫാറൂഖ് സഖാഫി, നൗഷാദ് മാസ്റ്റർ, അമീൻ ഓച്ചിറ എന്നിവർ നേതൃത്വം നൽകി.
![]()
