റിയാദ് : പ്രവാസികൾക്ക് ഏറെ സന്തോഷകരമായ വാർത്തയാണ് സൗദിയിൽ നിന്ന് വന്നു കൊണ്ടിരിക്കുന്നത്.ആശ്രിത വിസയിലുള്ള പ്രവാസികളുടെ കുട്ടികൾക്കടക്കം ഇനി സൗദി സ്റ്റുഡന്റ്സ് വിസ ലഭിക്കും. വ്യാഴാഴ്ച റിയാദില്‍ സമാപിച്ച ദ്വിദിന ഹ്യൂമന്‍ കപ്പാസിറ്റി ഇനിഷ്യേറ്റീവ് കോണ്‍ഫറന്‍സിലാണ് പ്രഖ്യാപനം.സൗദി സര്‍വ്വകലാശാലകളില്‍ ചേരാന്‍ ആഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ‘സ്റ്റഡി ഇന്‍ സൗദി അറേബ്യ’ പ്ലാറ്റ്ഫോമിലൂടെയാണ് വിസ ലഭിക്കുന്നത്.
പുതിയ വിസ പദ്ധതി സൗദി വിദേശകാര്യമന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സംയുക്തമായി ലോഞ്ച് ചെയ്തു.
സൗദിയില്‍ പഠിക്കാനാഗ്രഹിക്കുന്ന ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാകും. പ്ലാറ്റ്ഫോമില്‍ വിവിധ ഭാഷകളില്‍ സേവനം ലഭ്യമാണ്. സൗദിയില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതാണ് ഈ പുതിയ പോര്‍ട്ടല്‍.
നിലവില്‍ സൗദി യൂണിവേഴ്സിറ്റികളില്‍ വിദ്യാര്‍ഥികളുണ്ടെങ്കിലും ഭൂരിഭാഗം പേരും ആശ്രിതവിസയിലുള്ളവരാണ്. എന്നാല്‍ ഇനി മുതല്‍ വിദേശികള്‍ക്ക് ഡിഗ്രിക്കോ പിജിക്കോ അപേക്ഷിക്കുമ്പോള്‍ കൂടെ സ്റ്റുഡന്റ്സ് വിസക്ക് കൂടി അപേക്ഷ നല്‍കാം. ഹ്രസ്വ, ദീര്‍ഘ കാലാവധിയുള്ള കോഴ്സുകള്‍ക്കെല്ലാം ഇത് ബാധകമാണ്.
![]()
