റിയാദ് : വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ സിദ്ധാർഥ് എന്ന വിദ്യാർഥിയെ അതിക്രൂരമായി മർദിച്ചുകൊന്ന സംഭവത്തിൽ വേൾഡ് മലയാളി കൗൺസിൽ പ്രതിഷേധം രേഖപ്പെടുത്തി.
കോളേജ് ക്യാമ്പസുകളിൽ നടക്കുന്ന ഇത്തരം അക്രമങ്ങൾ കോളേജിനും ഗവണ്മെന്റിനും ഒരുപോലെ ഉത്തരവാദിത്തം ഉണ്ട്.
സിദ്ധാർത്ഥിന്റെ മൃഗീയ കൊലപാതകം കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്.
കോളേജ് അധികൃതരുടെ ഭാത്തുനിന്നും ഉണ്ടായ വീഴ്ചയും കൊലപാതകത്തിൽ ഉത്തരവാദികൾ ആയവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നു പരമാവധി ശിക്ഷ നൽകി, കോളേജ് ക്യാമ്പസിലെ ഇത്തരം കിരത വാഴ്ചചകൾ അവസാനിപ്പിക്കണമെന്നു വേൾഡ് മലയാളി കൗൺസിൽ ആവശ്യപ്പെട്ടു.
![]()
