റിയാദ് :റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഡ്രൈവറന്മാരുടെ കൂട്ടായ്മയായ സേഫ് വേ സാന്ത്വനം കൂട്ടായ്മ കുടുംബ സഹായം കൈമാറി. റിയാദിൽ വെച്ച് ഡ്രൈവിങ്ങിനിടെ ഹൃദയാഘാതം മൂലം മരണപെട്ട
കൂട്ടായ്മയുടെ സജീവ അംഗമായിരുന്ന ഷെഫി മോൻ റഹീമിന്റെ കുടുംബത്തിനുള്ള
സഹായ ധനമാണ് നാട്ടിൽ കൈമാറിയത്.
കുടുബത്തെ സഹായിക്കാനായി സംഘടനയിലെ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ആറു ലക്ഷത്തി അമ്പതിനായിരം രൂപ കൂട്ടായ്മ അംഗങ്ങളായ സജീർ കൊല്ലവും നിസാർ കരുനാഗപ്പള്ളിയും ചേർന്ന് ഷെഫി മോൻ റഹീമിന്റെ പിതാവിന് കൈമാറി.
![]()
