ഭക്തിയും സൂക്ഷ്മതയുമാണ് നോമ്പിൻ്റെ കാതലെന്നും,പുണ്യ റമദാനിനെ വരവേൽക്കുവാൻ മനസ്സിനെ ശുദ്ധീകരിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടതെന്നു ബുറൈദ ജാലിയാത്ത് അധ്യാപകൻ അഹ് മദ് ശജ്മീർ നദ് വി അഭിപ്രായപ്പെട്ടു. സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ബുറൈദ സംഘടിപ്പിച്ച “ഒരുക്കം റമദാൻ” എന്ന പരിപാടിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വരാനിരിക്കുന്ന ഒരു വർഷത്തേക്കുള്ള ഊർജ്ജം കൈവരിക്കലാണ് റമദാനിന്റെ നോമ്പിലൂടെ നാം ലക്ഷ്യമാക്കേണ്ടതെന്നും, അതിനായി നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും വിട്ടു നിന്ന് നോമ്പ് പരിചയാണെന്ന പ്രവാചകർ (സ്വ) രുടെ മൊഴി അന്വർത്ഥമാവുകയുള്ളുവെന്നും പരിപാടി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച അബ്ദുൽ റശീദ് സുല്ലമി ഓർമ്മിപ്പിച്ചു.
ഹസ്കർ ഒതായിയുടെ അദ്ധ്യക്ഷതയിൻ താജുദ്ദീൻ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ റിയാസ് അസ്ഹരി വയനാട് സ്വാഗതവും ഷഫീർ വെള്ളറക്കാട് നന്ദിയും പറഞ്ഞു.
![]()
