റിയാദ് : 2024-2025 കാലയളവിലെ വേൾഡ് മലയാളി ഫെഡറേഷൻ്റെ മിഡിൽ ഈസ്റ്റ് റീജിയൺ എക്സിക്യൂട്ടിവ് കൗൺസിൽ ഗ്ലോബൽ ചെയർമാന്റെയും ഗ്ലോബൽ ക്യാബിനറ്റിന്റെയും അംഗീകാരത്തോടെ രൂപീകരിച്ചു.
ഭാരവാഹികളായി ഉല്ലാസ് ചേരിയൻ (ഒമാൻ)-റീജനൽ കോഡിനേറ്റർ,വർഗീസ് പെരുമ്പാവൂർ(സൗദി അറേബ്യ)-റീജനൽ പ്രസിഡൻ്റ്,റുഷാര റിജാസ് (ഖത്തർ)-റീജനൽ സെക്രട്ടറി, മുഹമ്മദ് സാലിഹ്(ബഹ്റൈൻ)-റീജനൽ ട്രഷറർ എന്നിവരെ തെരെഞ്ഞെടുത്തു.സുനിൽ മാധവൻ (ഖത്തർ),ഷംനാസ് അയൂബ് (സൗദി അറേബ്യ),ദോ ഇഷ ഫർഹ ഖുറൈഷി (യുഎഇ) എന്നിവർ വൈസ് പ്രെസിഡന്റുമാരും ജയാനന്ദൻ (ഒമാൻ),പ്രേം രാജ് (കുവൈറ്റ്),ജെസ്സി തോമസ് (സൗദി അറേബ്യ) എന്നിവർ ജോയിൻ്റ് സെക്രട്ടറിമാരുമാണ്.വിവിധ ഫോറം കോഡിനേറ്റർമാരായി ചാരിറ്റി ഫോറം – റോണി ജോൺ (സൗദി അറേബ്യ),വിമൻസ് ഫോറം – വല്ലി ജോസ്(സൗദി അറേബ്യ),ഹെൽപ് ഡെസ്ക് – മുഹമ്മദ് ബൈജു (സൗദി അറേബ്യ),പ്രവാസി വെൽഫെയർ-ഷിബു ജോർജ് (സൗദി അറേബ്യ),ഹെൽത്ത് ഫോറം-ഡോ. ലാൽ കെ എസ് (ഒമാൻ),ടൂറിസം ഫോറം-മനോജ് പി റ്റി (ഖത്തർ),മീഡിയ ഫോറം-റോജി മൂക്കൻ (യെമെൻ),സ്പോർട്സ് ഫോറം-രാജേഷ് മാണികൊത്ത് (ഖത്തർ),അഗ്രികൾച്ചർ & എൺവിറോൺമെൻ്റ് ഫോറം- ബിനിൽ സ്കറിയ (കുവൈറ്റ്),മെമ്പർഷിപ്പ് ഫോറം – നീത അനിൽ (ഒമാൻ),യൂത്ത് ഫോറം -സുമേഷ് മാതുർ (ബഹ്റൈൻ),മലയാളം ഫോറം-ബാബു തോമസ് (ഒമാൻ) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
