മക്ക : ഉംറ നിർവ്വഹിക്കാൻ എത്തിയ തിരുവനന്തപുരം സ്വദേശിനി മക്കയിൽ നിര്യാതയായി.രോഗം ബാധിച്ചതിനെ തുടർന്ന് അൽ നൂറ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന തിരുവനന്തപുരം ജില്ലയിലെ വാളക്കോട് കുന്നുവിള വീട്ടിൽ നിസാർ അഹമ്മദിന്റെ ഭാര്യ ഷൈലാ ബീവി (48) ആണ് മരിച്ചത്.അബ്ദുൽഖാദർ-റഹ്മാ ബീവിയുടെ മകളാണ്.മയ്യിത്ത് മക്കയിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നതായി സാമൂഹിക പ്രവർത്തകനും ഒ ഐ സി സി മക്ക സെൻട്രൽ കമ്മിറ്റി പ്രെസിഡന്റുമായ ഷാനിയസ് കുന്നിക്കോട് അറിയിച്ചു.റംസീന, ഇർഷാദ് എന്നിവർ മക്കളാണ്.
![]()
