ബഹറിൻ: ഹൃദയ വിശുദ്ധിക്ക് വേണ്ടിയുള്ള വ്രതനുഷ്ഠാനങ്ങളുടെ പൂക്കാലമായ ഈ വർഷത്തെ പരിശുദ്ധ റമദാൻ മാസം സമുചിതമായി ആചരിക്കുവാൻ ബഹറിൻ മീഡിയ സിറ്റിയും മുന്നൊരുക്കങ്ങളിൽ.റമദാൻ പുണ്യ മാസത്തിൽ ജാതിമതഭേദമന്യേ സംഘടിപ്പിക്കുന്ന സമൂഹ നോമ്പുതുറകൾക്ക് ബഹറിൻ മീഡിയ സിറ്റിയിലും അവസരം ഒരുക്കുകയാണെന്നും ഏപ്രിൽ മാസം അഞ്ചാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ബഹറിൻ മീഡിയ സിറ്റിയിൽ വച്ച് വിവിധ ലേബർ ക്യാമ്പുകളിൽ നിന്നുള്ള 500 -ലധികം തൊഴിലാളികൾക്കായി സമൂഹ നോമ്പുതുറ സംഘടിപ്പിക്കുമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.
സമൂഹ നോമ്പ് തുറയുടെ നടത്തിപ്പിനായി സാമൂഹിക പ്രവർത്തകൻ സയ്യദ് ഹനീഫ ചെയർമാനായി, ഡോക്ടർ പി വി ചെറിയാന്റെ രക്ഷാകർതൃത്വത്തിൽ വിപുലമായ സംഘാടകസമിതി രൂപീകരിക്കപ്പെട്ടു. സാമൂഹിക പ്രവർത്തകരായ സുനിൽ ബാബു, അജിത് കുമാർ, അജി പി ജോയ് എന്നിവർ വൈസ് ചെയർമാൻമാരായും, അൻവർ നിലമ്പൂർ ജനറൽ കൺവീനറായും പ്രവർത്തിക്കും.
![]()
