ജിദ്ദ: ഇന്ത്യൻ കോൺ സുലേറ്റ്, പാസ്സ്പ്പോർട്ട് – വിസാ സേവനങ്ങൾ നിർവഹിക്കുന്ന വി എഫ് എസ് ഏജൻസിയിലെ ഉദ്യോഗസ്ഥന്മാർ എന്നിവർ ഉൾപ്പെടുന്ന സംഘം പശ്ചിമ സൗദിയിലെ വ്യവസായ നഗരമായ യാമ്പൂ മാർച്ച് 15 ന് സന്ദർശിക്കുന്നു.
കമേഴ്ഷ്യൽ പോർട്ടിന്റെ എതിർവശത്തുള്ള ഹയാത്ത് റദ്വാ ഹോട്ടലിലാണ് സംഘം ക്യാമ്പ് ചെയ്യുക. രാവിലെ 8.30 മുതൽ ക്യാമ്പ് ആരംഭിക്കും.
യാമ്പൂവിലെയും പരിസരങ്ങളിലെയും ഇന്ത്യൻ പ്രവാസികൾക്ക് വേണ്ട സേവനങ്ങൾ ലഭ്യമാകുമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുടങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാമ്പു നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും ഇന്ത്യക്കാർ ഈ അവസരം ഉപയോഗപ്പെടുത്താം. സേവനം ആവശ്യമുള്ളവർ സന്ദർശന തീയതിയുടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ https://services.vfsglobal.com/sau/en/ind/book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച് അപ്പോയിൻറ്മെൻറ് എടുക്കണമെന്നും കോൺസുലേറ്റ് അറിയിപ്പ് ഓർമപ്പെടുത്തി.
![]()
