ഷാർജ : ഷാർജ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ഇൻആശ് 2024, ആദരവ്, ലീഡേഴ്സ് മിറ്റ്, പഠന ക്ലാസ്, സൗജന്യ ഉംറക്ക് തിരഞ്ഞെടുത്തവർക്കുള്ള യാത്രയയപ്പ് മഹാസംഗമവും സംഘടിപ്പിച്ചു. ഷാർജ കെ എം സി സി ഹാളിൽ
നിയമസഭാ അംഗം എൻ എ നെല്ലിക്കുന്ന് മുഖ്യ അഥിതി ആയിരുന്നു.പ്രസിഡന്റ് എം എസ് ഷെരീഫ് പൈക്ക അധ്യക്ഷത വഹിച്ച സംഗമം യു എ ഇ കെ എം സി സി ട്രഷറർ നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു.എസ് കെ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് സി എ ഷാഫി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
നിസാർ തളങ്കര, ഷാർജ കെ എം സി സി സംസ്ഥാന പ്രസിഡന്റ്, ഹാഷിം നൂഞ്ഞേരി, ജില്ലാ പ്രസിഡന്റ്, ഷാഫി തച്ചങ്ങാട്, ജനറൽ സെക്രട്ടറി, ഹംസ മുക്കൂട്, ട്രഷറർ സുബൈർ പള്ളിക്കാൽ, വൈസ് പ്രസിഡന്റ്മാരായ, ഷെരീഫ് പൈക്ക, സെക്രട്ടറി മുഹമ്മദ് മണിയനോടി, മണ്ഡലം പ്രസിഡന്റ് മഹമൂദ് എറിയാൻ, ട്രഷറർ ജലീൽ കടവത്ത്, സംസ്ഥാന വളണ്ടിയർ ക്യാപ്റ്റൻ, ഹക്കീം കരുവാടി, ക്ഷണിതാക്കളായ, അസൈനാർ തെക്കിൽ, ഇഖ്ബാൽ പട്ടാമ്പി, ശരീഫ് ആലംപാടി തുടങ്ങിയവർ സംസാരിച്ചു.
![]()
