വെളിച്ചം അഞ്ചാം മഹാ സംഗമത്തോട് അനുബന്ധമായി സംഘടിപ്പിക്കപ്പെടുന്ന *ഖുർആൻ മുസാബഖ* ഫെബ്രുവരി 29 മുതൽ ആരംഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. സർപ്രൈസ് ഗിഫ്റ്റുകളും, സ്വർണ നാണയങ്ങളുമായി കൈ നിറയെ സമ്മാനങ്ങളാണ് *50 ദിന ക്വിസ് മത്സരം* ഏർപ്പെടുത്തിയിരിക്കുന്നത്.
ഖത്തറിലുള്ള, 15 വയസ്സിൽ കവിയാത്ത കുട്ടികൾക്കും, മുതിർന്നവർക്കുമായി രണ്ടു കാറ്റഗറികളിലായിട്ടാണ് മുസാബഖ നടത്തപ്പെടുക. ദിവസം രണ്ട് ചോദ്യങ്ങൾ വീതം, 50 ദിവസം കൊണ്ട് 100 ചോദ്യങ്ങൾ പൂർത്തിയാകും.
എല്ലാദിവസവും ശരിയുത്തരം അയച്ചവരിൽ നിന്നും നറുക്കെടുപ്പിലൂടെ 10 വീതം പ്രോത്സാഹന സമ്മാനങ്ങൾക്ക് ശേഷം സംഗമ വേദിയിൽ ഗ്രാൻഡ് ഫിനാലെ മത്സരത്തിൽ മാറ്റുരയ്ക്കപ്പെടും.
ഫൈനൽ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് സംഘാടകർ അറിയിച്ചു.
ലളിതമായ പ്രാഥമിക മത്സരങ്ങൾ ഓൺലൈൻ പ്ലാറ്റ് ഫോമിലാണ്. എല്ലാ ദിവസവും 2pm ന് വെളിച്ചം സോഷ്യൽ മീഡിയ പേജുകളിൽ ചോദ്യങ്ങളും, ഉത്തരങ്ങൾ നൽകുവാനുള്ള ലിങ്കും ലഭ്യമാകും. അന്നേ ദിവസം രാത്രി 10 മണി വരെ ഉത്തരങ്ങൾ സബ്മിറ്റ് ചെയ്യാം.
ദിനേനയുള്ള വിജയികളെ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും സംഘാടകർ വിശദീകരിച്ചു.
കൂടുതൽ വിവരങ്ങൾക്ക് +974-55443131 WhatsApp ൽ ബന്ധപ്പെടുക.
![]()
