തിരുവനന്തപുരം: വാഹനാപകടങ്ങളില്‍ പോലീസ് തയ്യാറാക്കുന്ന എഫ് ഐ ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഡ്രൈവിങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യരുതെന്ന് ഗതാഗത കമ്മീഷണറുടെ സര്‍ക്കുലര്‍. എം വി ഡി കേസ് അന്വേഷിച്ച ശേഷം മാത്രമേ ഇതുസംബന്ധിച്ച് നടപടിയെടുക്കാവൂ എന്ന് എ.ഡി.ജി.പി.എസ് ശ്രീജിത്ത് നിര്‍ദേശം നല്കി. ഇരുചക്ര വാഹനത്തിലെ ട്രിപ്പിള്‍ റൈഡിന് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യും. അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് നിര്‍ത്താതെ പോകല്‍, മൊബൈല്‍ ഫോണില്‍ സംസാരിച്ച് മൂന്നു തവണ പിടിച്ചാലും ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
![]()
