കുവൈറ്റ് സിറ്റി : കുവൈറ്റ് പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ 4 ന് നടത്താനുള്ള കരട് ഉത്തരവിന് പ്രധാനമന്ത്രി ഷെയ്ഖ് ഡോ. മുഹമ്മദ് സബാഹ് അൽ-സലേം അൽ-സബാഹിന്റെ അധ്യക്ഷതയിൽ ചേർന്ന കുവൈറ്റ് കാബിനറ്റ് യോഗം ചൊവ്വാഴ്ച അംഗീകാരം നൽകി. കരട് ഉത്തരവ് തിരഞ്ഞെടുപ്പ് തീയതിയുടെ അംഗീകാരത്തിനായി അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അയച്ചതായും സർക്കാർ വക്താവ് അമർ അൽ അജ്മി അറിയിച്ചു.
![]()
