ദുബായ് : ” മ്മടെ തൃശൂർ “ യു എ ഇ കൂട്ടായ്മ പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. ഗർഹൂദ് ഈറ്റ് ആൻഡ് ഡ്രിങ്ക് റെസ്റ്റോറന്റിൽ കൂടിയ പൊതുയോഗത്തിൽ രാജേഷ് മേനോൻ അദ്യക്ഷത വഹിച്ചു.ദിനേശ് ബാബു വാർഷിക റിപ്പോർട്ടും സമീർ സൈദ് മുഹമ്മദും ബാലു തറയിലും ചേർന്ന് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഭാരവാഹികളായി അനൂപ് അനിൽ ദേവൻ ( പ്രസിഡന്റ്), രശ്മി രാജേഷ് (സെക്രട്ടറി ), സജിത്ത് ശ്രീധരൻ (ട്രഷറർ), ജയകൃഷണൻ ഗുരുവായൂർ , ഷഹീർ കെ അബ്ദുൾറഹ്മാൻ ( വൈസ് പ്രസിഡന്റ് ), അനിൽ അരങ്ങത്ത് ,സുനിൽ ആലുങ്ങൽ (ജോ.സെക്രട്ടറി), വിമൽ കേശവൻ, ഷാജു പഴയാറ്റിൽ (ജോ.ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
![]()
