ജിദ്ദ: ജിദ്ദ- മലപ്പുറം ജില്ലാ കെ എം സി സി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.ബഗ്ദാദിയ്യ ഖറം ജിദ്ദ ഓഡിറ്റോറിയത്തിൽ ചേർന്ന ജില്ല കൗൺസിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഇസ്മയിൽ മുണ്ടുപറമ്പ് (പ്രസിഡൻറ്), നാണി ഇസ്ഹാഖ് മാസ്റ്റർ (ജനറൽ സെക്രട്ടറി), ഇല്യാസ് കല്ലിങ്ങൽ (ട്രഷറർ), കെ കെ മുഹമ്മദ് (ചെയർമാൻ) എന്നിവരാണ് പ്രധാന ഭാരവാഹികൾ.
തെരഞ്ഞെടുപ്പിന് കെ എം സി സി സൗദി നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ എടവനക്കാട് നേതൃത്വം നൽകി.ശിഹാബ് താമരക്കുളം,ഹസ്സൻ ബത്തേരി എന്നിവർ നിരീക്ഷകരായിരുന്നു.
![]()
