റിയാദ് :പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി സൗദി അറേബ്യ നിലവിലെ ഇന്ധനങ്ങൾക്ക് പകരം യൂറോ ഫൈവ് ക്ലീൻ പെട്രോളും ഡീസലും വിപണിയിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. പുതിയ ഇന്ധനങ്ങൾ അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന സംയുക്തങ്ങളുടെ അളവ് വലിയ തോതിൽ കുറച്ചാണ് വിപണിയിലെത്തിക്കുന്നത്.
എല്ലാ തരം വാഹനങ്ങളിലും ഉപയോഗിക്കാവുന്ന ഇത്തരം ഇന്ധനങ്ങൾ കൂടുതൽ കാര്യക്ഷമത നൽകുന്നതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ‘വിഷൻ 2030’ന്റെ ഭാഗമായി ‘ഗ്രീൻ സൗദി’ ലക്ഷ്യം കൈവരിക്കുന്നതിന് പുറംതള്ളപ്പെടുന്ന കാർബണിന്റെ അളവിൽ കുറവുവരുത്തുക എന്ന വലിയ ലക്ഷ്യമാണ് പുതിയ ഇന്ധനങ്ങളുടെ വിപണിയിലെത്തിക്കുന്നതിലൂടെ രാജ്യം സാധ്യമാക്കുന്നത്. 2060ഓടെ കാർബൺമുക്ത അന്തരീക്ഷം കെട്ടിപ്പടുക്കുക എന്ന വലിയ ലക്ഷ്യത്തിന്റെ പ്രധാന ചുവടുവെപ്പ് കൂടിയാണിത്.
![]()
