ദോഹ : കൊടുവള്ളി ഫുട്ബോൾ അസോസിയേഷൻ സംഘടിപ്പിക്കുന്ന ആൾ കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് സീസൺ 3 ഫെബ്രുവരി 29 , മാർച്ച് 1 തിയ്യതികളിൽ മൈദർ സ്പോട്സ് ക്ലബ്ബിൽ വെച്ച് നടക്കുന്നുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.ദോഹയിലെ പ്രശസ്തരായ 16 ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിന്റെ പ്രീ ക്വാർട്ടർ മത്സരങ്ങൾ ഫെബ്രുവരി 29 വ്യാഴാഴ്ച്ച വൈകിട്ട് 7 മുതൽ 12 മണി വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. ക്വാർട്ടർ , സെമി ഫൈനൽ , ഫൈനൽ മത്സരങ്ങൾക്ക് വെള്ളിയാഴ്ച്ച 2:30 ഓടെ ആരംഭിക്കുന്നതാണ്.വാർത്ത സമ്മേളനത്തിൽ ഭാരവാഹികളായ ബഷീർഖാൻ, അബ്ദുൽ കരീം , അബ്ദുസ്സമദ്, ആബിദീൻ വാവാട് , സുഹൈൽ കെ പി ,നൗഫൽ കെ.പി , നാഫി തുടങ്ങിയവർ പങ്കെടുത്തു.
![]()
