റിയാദ് : ഇന്ന് റിയാദിൽ ഗതാഗത്തിനായി റിയാദിൽ തുറന്നു കൊടുക്കുന്നത് മിഡിൽ ഈസ്റ്റിലെ ഏറ്റവും ദൂര ദൈർഖ്യമുള്ള തുരങ്ക പാത.കിംഗ് സൽമാൻ പാർക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന സുലൈമാനിയ അബൂബക്കർ സിദ്ധിഖ് ടണൽ പാതയാണ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നത് .1590 മീറ്റർ പുതിയ ടണലും 840 പഴയ ടണലും കൂടി ചേർന്നുള്ള 2430 മീറ്റർ നീളമുള്ള തുരങ്ക പാത എന്ന് പാർക്ക് ഫൌണ്ടേഷൻ അറിയിച്ചു.ഓരോ ദിശയിലേക്കും മൂന്ന് ട്രക്കുകളും ഒരു എമെർജൻസി ട്രാക്കുമുണ്ട്.അതി നൂതനമായ ട്രാഫിക് കൺട്രോൾ സംവിധാനം,സുരക്ഷാ മാനേജ്മന്റ് എന്നിവ സവിശേഷതകളാണ്. റിയാദ് നഗരത്തിലെ ഗതാഗതം മെച്ചപ്പെടുന്നതിനു സഹായകരമാകുന്ന ഈ ടണൽ കിംഗ് സൽമാൻ പാർക്കിന്റെ തെക്ക് വടക്ക് ഭാഗങ്ങളെ പരസ്പരം ബന്ധിപ്പിക്കും.
![]()
