ദുബായ് : ഫെബ്രുവരി 28 മുതൽ മാർച്ച് 1 വരെയുള്ള ദിവസങ്ങളിൽ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) അറിയിച്ചു. വരും ദിവസങ്ങളിൽ താപനില കുറയാനും ഈർപ്പമുള്ള കാലാവസ്ഥക്കും സാധ്യത ഉണ്ട്. പൊതുവെ നേരിയതോ മിതമായതോ ആയ മഴയ്ക്കും ചില പ്രദേശങ്ങളിൽ പ്രത്യേകിച്ച് വടക്ക്, കിഴക്ക്, തെക്കൻ പ്രദേശങ്ങളിൽ കനത്ത മഴയ്ക്കും സാധ്യതയുണ്ട്. രാജ്യത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ ശക്തമായ കാറ്റും ഉണ്ടായേക്കും.
മഴയുടെ സാഹചര്യത്തിൽ വാഹനയാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് പോലീസും സിവിൽ ഡിഫൻസും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.
![]()
