റിയാദ്: സൗദി അറേബ്യയിലെ എല്ലാ തൊഴിൽ മേഖലകളിലും വനിതകളുടെ മുന്നേറ്റം. കഴിഞ്ഞ ദിവസമാണ് സൗദി തൊഴിൽ മന്ത്രാലയം ഈ വിവരം പുറത്ത് വിട്ടത്. ഇത് പ്രകാരം തൊഴിലിടങ്ങളിൽ സ്ത്രീകളുടെ കുതിച്ച് കയറ്റം നടക്കുന്നതായി റിപ്പോർട്ട്. മാനേജ്മെൻ്റ് തസ്തികകളിൽ നിലവിൽ 43 ശതമാനവും സ്ത്രീകൾ പണിയെടുകുന്നതായാണ് മന്ത്രാലയ കണക്ക്. വിഷൻ 2030 പ്രകാരം സ്ത്രീകളുടെ പ്രാതിനിധ്യം 30.3 ശതമാനം ആക്കാനായിരുന്നു പദ്ധതി. എന്നാൽ അത് മറികടന്നതായും മന്ത്രാലയ വക്താവ് പറഞ്ഞു. വിഷൻ കാലാവധിക്ക് മുമ്പ് നേട്ടം കൈവരിക്കാൻ കഴിഞ്ഞെന്ന് മാനവ വിഭവശേഷി മന്ത്രാലയവും റിപ്പോർട്ട് ചെയ്തു.
![]()
