റിയാദ്: നീണ്ടകാലത്തെ കാത്തിരിപ്പിന് ഒടുവിൽ ഇൻ്റർനാഷണൽ മോണിറ്ററി ഫണ്ടിൻ്റെ (ഐ.എം.എഫ്) റീജണൽ ഹെഡ് ഓഫീസ് റിയാദിൽ തുറക്കാൻ അനുമതി. സൗദി ശൂറാ കൗൺസിലാണ് കഴിഞ്ഞ ദിവസം അവസാന ഘട്ട അനുമതി നൽകിയത്. സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലാകും റീജണൽ ഹെഡ് ഓഫീസ് തുറക്കുക എന്ന് ഐ.എം.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻപ് ഹെഡ് ഓഫീസ് തുറക്കാനുള്ള ഐ.എം.എഫിൻ്റെ ശ്രമങ്ങളെ ശൂറാ കൗൺസിൽ നിരസിക്കുകയായിരുന്നു.
![]()
